അങ്കണവാടി ജീവനക്കാരിയുടെ മകന് ശമ്പളം 1.8 കോടി

0
98

ആമസോണിനെയും ഗൂഗിളിനെയും കടത്തിവെട്ടി 1.8 കോടി ശമ്പളത്തിന് അങ്കണവാടി ജീവനക്കാരിയുടെ മകനെ സ്വന്തമാക്കി ഫേസ്ബുക്ക്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ബിശാഖ് മൊണ്ടാലാണ് വര്‍ഷം 1.8 കോടി രൂപ ശമ്പളത്തിന് ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നത്.
ഫേസ്ബുക്കിന് മുന്‍പ് ഗൂഗിള്‍, ആമസോണ്‍ കമ്പനികളും ബിശാഖിന് ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം വാഗ്ദാനം ചെയ്തത് ഫേസ്ബുക്കായിരിന്നു. അതുകൊണ്ടാണ് ഫേസ്ബുക്ക് തിരഞ്ഞെടുത്തതെന്നും സെപ്റ്റംബറില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുമെന്നും ബിശാഖ് പറഞ്ഞു.
കൊറോണക്കാലത്ത് പല സ്ഥാപനങ്ങളിലും ഇന്റേണ്‍ഷിപ്പിന് അവസസരം ലഭിച്ചിരുന്നു. ഇതിലൂടെ നേടിയ അനുഭവസമ്പത്ത് അഭിമുഖത്തില്‍ ഏറെ പ്രയോജനപ്പെട്ടുവെന്നും ഈ യുവാവ് വ്യക്തമാക്കുന്നു.
തന്റെ മകന്‍ എക്കാലത്തും പഠനത്തില്‍ മികവു കാട്ടിയിരുന്നുവെന്നും പരീക്ഷകളില്‍ ഉന്നത വിജയം നേടിയിരുന്നുവെന്നും ബിശാഖിന്റെ അമ്മ പറഞ്ഞു. മകന്റെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും വലിയ കഷ്ടപ്പാടിന്റെ ഫലമാണ് ഇതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.