ക്ഷീണം പ്രകടമായി ഇന്ത്യൻ ഓഹരി വിപണി

0
464

ക്രൂഡ് ഓയിൽ വില വർധനവും, യുഎസ് വിപണികളിലെ ക്ഷീണവും ഇന്ത്യൻ ഓഹരി വിപണികളിലും പ്രകടമെന്ന് സൂചനകൾ. വ്യാപാരത്തിന്റെ തുടക്കത്തിൽ 0.4 ശതമാനം ഇടിവിലായിരുന്ന ഓഹരികൾ, വ്യാപാരം ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ O.70 ശതമാനത്തിൽ എത്തിയതാണ് ഇതിന്റെ കാരണം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കയറ്റത്തിലായിരുന്ന ഓഹരി വിപണിയുടെ ഇടിവ് ഐടി, ബാങ്ക്, ധനകാര്യ, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡുറബിൾസ്, മീഡിയ എന്നിവയിൽ പ്രകടമായിരുന്നു. ഇവയുടെയെല്ലാം ഓഹരികൾക്ക് വ്യാപാര ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് കോട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.