പഠനമുറി നിര്‍മ്മാണത്തിന് അപേക്ഷ ക്ഷണിച്ചു

0
240

പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള പഞ്ചായത്തുകളായ അറക്കുളം, വാഴത്തോപ്പ്, കാമാക്ഷി, മരിയാപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇടുക്കി ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരും 800 ചതുരശ്ര അടിയില്‍ താഴെ വാസ്യയോഗ്യമായ വീടുള്ളവരും ആവശ്യമായ പഠനമുറി സൗകര്യം ഇല്ലാത്തവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരും ആയിരിക്കണം. ഇതേ ആവശ്യത്തിന്ന് മറ്റ് ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭിക്കാത്തവരായിരിക്കണം അപേക്ഷകര്‍. സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളിലെ എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം 2022 സെപ്റ്റംബര്‍ മൂന്നിനകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെട്ട പഞ്ചായത്ത് എസ്.സി പ്രൊമോട്ടറുമായോ ബന്ധപ്പെടണം. ഫോണ്‍ 8547630078.