പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം പൊതുവായ ഒരു ചാര്‍ജര്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
ചാര്‍ജിംഗ് പോര്‍ട്ട് ഏകീകരിക്കുന്നതോടെ ഒരു ടൈപ് സി ചാര്‍ജറുണ്ടെങ്കില്‍ എല്ലാ ഡിവൈസും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
പുതിയ പരിഷ്കാരങ്ങള്‍ വരുമ്പോള്‍
ഉപയോഗശൂന്യമാകുന്ന ചാര്‍ജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നതു തടയാനാണു നീക്കം.
പൊതുവായ ഒരു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട്ട് കൊണ്ടുവരും.
ബുധനാഴ്ച സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം നിര്‍ദേശിച്ചതായാണു റിപ്പോര്‍ട്ട്.