പ്രധാന മെട്രോ നഗരങ്ങള്‍ തമ്മില്‍ കൂടുതല്‍ സര്‍വീസ് ആരംഭിച്ച് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി എയര്‍ ഇന്ത്യ. 24 അധിക ഫ്‌ളൈറ്റുകളാണ് ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുക.
മുംബൈ, ഡല്‍ഹി, ബെംഗളൂരു, ചെന്നൈ, എന്നീ നഗരങ്ങള്‍ തമ്മിലാകും കൂടുതല്‍ സര്‍വീസുകളും. ഇതോടെ ആഭ്യന്തര അന്താരാഷ്ട്ര സേവനം കൂടുതല്‍ ശക്തിപ്പെടുമെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.