ഇന്ത്യയില്‍ വിഎല്‍സി മീഡിയ പ്ലെയര്‍ സോഫ്റ്റ്വെയര് ഡൗണ്‍ലോഡിങ്ങിനും വെബ്സൈറ്റിനും വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കമ്പനി. വിലക്കിന്റെ കാരണം തിരക്കി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തെ സമീപിച്ചെങ്കിലും മറുപടി നല്കാന് സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നാണ് കമ്പനി മാധ്യമങ്ങളെ അറിയിച്ചത്. ചൈനീസ് ഹാക്കര്‍മാര്‍ വിഎല്‍സി വഴി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാദവും കമ്പനി നിഷേധിച്ചു.