സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാകുന്ന ‘ജയിലറി’ന്റെ ഫസ്‌റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് രജനി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ബീസ്റ്റിന് ശേഷം നെല്‍സണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്. ചിത്രത്തില്‍ ജയിലറിന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. പ്രിയങ്കാ മോഹന്‍, രമ്യാ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഐശ്വര്യാ റായിയും പ്രധാനവേഷത്തിലുണ്ടാവുമെന്നാണ് സൂചന. ശിവ കാര്‍ത്തികേയനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധാണ് സംഗീത സംവിധായകന്‍