എൻ‌ഡി‌ടി‌വി സ്വന്തമാക്കാനൊരുങ്ങി അദാനി

Related Stories

എൻ‌ഡി‌ടി‌വിയുടെ 29.18 ശതമാനം ഓഹരികൾ വാങ്ങാനൊരുങ്ങി ഗൗതം അദാനി.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (AEL) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ (AMNL) പൂർണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (VCPL) വഴിയാണ് 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നത്.

ഇത് കൂടാതെ ചാനലിന്റെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാൻ ഓപ്പൺ ഓഫർ നൽകുമെന്നും അദാനി ഗ്രൂപ്പിന്റെ മീഡിയ വിഭാഗമായ എഎംജി മീഡിയ നെറ്റ് വർക്ക് അറിയിച്ചു.

മീഡിയ ഗ്രൂപ്പിൽ 29.18 ശതമാനം ഓഹരിയുള്ള എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കാനുള്ള അവകാശം വിസിപിഎൽ (VPCL) വിനിയോഗിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു.
സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾക്കനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫറിന് ഇത്  ഇടയാക്കുമെന്ന് കമ്പനി അറിയിച്ചു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories