ഇരട്ടയാറിന് അഭിമാന നിമിഷം: ദേശീയ തലത്തില്‍ ശ്രദ്ധ നേടി പഞ്ചായത്തിന്റെ സുസ്ഥിര വികസന മാതൃക

Related Stories

അഭിമാന നേട്ടവുമായി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യവുമായി ബന്ധപ്പെട്ട് ചണ്ഡിഗഡില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധനേടി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്.
കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം ഒമ്പത് വിഷയങ്ങളില്‍ ആഗസ്റ്റ് 22, 23 തീയതികളിലായി സംഘടിപ്പിച്ച ശില്‍പശാലയില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 1300 പഞ്ചായത്ത് പ്രതിനിധികളാണ് പങ്കെടുത്തത്.
കേരളത്തില്‍ നിന്ന് ഇരട്ടയാര്‍ കൂടാതെ കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ ഗ്രാമപഞ്ചായത്തിനും സെമിനാറില്‍ പേപ്പര്‍ അവതരണത്തിന് അവസരം ലഭിച്ചു. ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി പുളിയന്‍കുന്നേലാണ് പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചത്. നിരവധി സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇരട്ടയാറിന്റെ നേട്ടങ്ങളില്‍ അഭിനന്ദനം അറിയിക്കുകയും പഞ്ചാബ് ചീഫ് സെക്രട്ടറി ഇരട്ടയാറിന്റെ പ്രസന്റേഷന്‍ ആവശ്യപ്പെടുകയും ചെയ്തു.
റോഡ്, കുടിവെള്ളം, അങ്കണവാടികള്‍, സ്‌കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, വഴിവിളക്കുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സ്വയം പര്യാപ്തമായ പഞ്ചായത്തുകള്‍ക്ക് അവരുടെ സുസ്ഥിര വികസന മാതൃകയും പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കാന്‍ ശില്‍പശാലയില്‍ അവസരം ഒരുക്കിയിരുന്നു. ഇവിടെയാണ് ഇരട്ടയാറിനും തങ്ങളുടെ നേട്ടങ്ങളിലേക്ക് ദേശീയ ശ്രദ്ധയാകർഷിക്കാന്‍ സാധിച്ചത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories