പട്ടികജാതി പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022- 2023 അദ്ധ്യായന വര്‍ഷത്തേയ്ക്ക് താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബിരുദവും, ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ വാക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 26 ന് രാവിലെ 11 മണിക്ക് ഇടുക്കി ജില്ലാ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേദിവസം ഹാജരാകണം. ഒഴിവുകളുടെ എണ്ണം 3 (ആണ്‍ – 2, പെണ്‍ 1) പ്രതിമാസ വേതനം 12,000/ രൂപ. നിയമനം തികച്ചും താത്കാലികമായിരിക്കും. ഫോണ്‍- 04862 296297