രാജ്യത്ത് മൂന്ന് വര്‍ഷത്തിനകം 12 മാളുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ട് ലുലു ഗ്രൂപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആദ്യ ഘട്ടത്തില്‍ പ്രയാഗ് രാജിലും വാരണാസിയിലുമാണ് മാളുകള്‍ നിര്‍മ്മിക്കുക.
കോഴിക്കോട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട്, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും ലുലു മാള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. മാളുകള്‍ക്ക് വെണ്ടിയുള്ള സ്ഥലവും ഇതിനകം ഏറ്റെടുത്തു തുടങ്ങി.
നിലവില്‍, രാജ്യത്തിനകത്ത് കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ബെംഗളൂരു, ലക്‌നൗ എന്നിവിടങ്ങളിലാണ് മാള്‍ സ്ഥിതിചെയ്യുന്നത്.