രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ 3.33 ശതമാനം ഓഹരികള്‍ കൂടി സ്വന്തം പേരിലാക്കി ഭാരതി ടെലികോം. സിങ്കപ്പൂര്‍ ടെലിക്കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍(സിങ്‌ടെല്‍) നിന്നാണ് കമ്പനി ഓഹരികള്‍ വാങ്ങിയത്. 1.61 ബില്യണ്‍ യുഎസ് ഡോളറിനാണ് ഇടപാട്.
ഇതോടെ എയര്‍ടെലില്‍ സിങ്‌ടെലിനുള്ള ആകെ ഓഹരി 29.7 ശതമാനമായി കുറഞ്ഞു.
90 ദിവസത്തിനകം ഓഹരി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം.