രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും 5ജി സേവനം എത്തിക്കാനാകുമെന്നും ഇതിനായി ടെലികോം ഓപ്പറേറ്റര്‍മാര്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്‌പെക്ട്രം ലേലത്തില്‍ 1,50,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണു വിറ്റഴിച്ചത്. സ്‌പെക്ട്രത്തിന്റെ പകുതിയും 88,078 കോടി രൂപ എന്ന ഭീമമായ തുക മുടക്കി
റിലയന്‍സ് ജിയോയാണ് സ്വന്തമാക്കിയത്.