ഡെസ്റ്റിനേഷന്‍ ചലഞ്ച്: രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 30 വരെ

Related Stories

ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ആഗസ്റ്റ് 30നകം തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, അറിയപ്പെടാത്ത പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി, ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത്.
ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഡെസ്റ്റിനേഷന്‍ അപ്ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories