സംസ്ഥാനത്തെ മലയോരഹൈവെ വികസനം അതിവേഗം പുരോഗമിക്കുന്നു. 1251 കിലോ മീറ്ററാണ് ആകെ മലയോരഹൈവെയുടെ ദൈര്‍ഘ്യം. ഇതില്‍ 792.885 കി.മീ റോഡിന്റെ ഡി.പി.ആര്‍ തയ്യാറാക്കി കഴിഞ്ഞു. 350 കിലോമീറ്ററില്‍ പ്രവൃത്തി പുരോഗമിക്കുന്നു. ബാക്കി റീച്ചുകളുടെയും പ്രവൃത്തി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി. ചില റീച്ചുകളിലെ വനഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം പൂര്‍ത്തിയാകും. കൃത്യമായ ഇടവേളകളില്‍ പ്രവൃത്തി പുരോഗതി വിലയിരുത്തി തടസ്സങ്ങള്‍ എല്ലാം നീക്കിക്കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചു.