കൗമാര ഉപയോക്താക്കളെ കണക്കിലെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ സെന്‍സിറ്റീവ് ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് മാതൃകമ്പനിയായ മെറ്റ. സെന്‍സിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിന് കൗമാരക്കാര്‍ക്കായി
‘സ്റ്റാന്‍ഡേര്‍ഡ്’, ‘ലെസ്സ്’ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാകും ഉണ്ടാകുക.
16 വയസ്സില്‍ താഴെയുള്ള പുതിയ ഉപയോക്താക്കളെ ലെസ് വിഭാഗത്തില്‍ പെടുത്തും. പതിനാറില്‍ താഴെയുള്ള പഴയ ഉപയോക്താക്കളെ ഈ വിഭാഗത്തിലേക്ക് മാറാനും കമ്പനി പ്രോത്സാഹിപ്പിക്കും. ഇത് സെന്‍സിറ്റീവായ ഉള്ളടക്കങ്ങളില്‍ നിന്ന് കൗമാരക്കാരെ പരമാവധി അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുമെന്നും കമ്പനി അറിയിച്ചു.