നോക്കിയ 8210 4ജി ഇന്ത്യന്‍ വിപണിയില്‍

Related Stories

നോക്കിയയുടെ 8210 4ജി ഫീച്ചര്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 27 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ ബാറ്ററി ലൈഫ്, 2.8 ഇഞ്ച് ഡിസ്‌പ്ലേ, എംപി 3 പ്ലേയര്‍, വയര്‍ലെസ് എഫ്എം റേഡിയോ, ക്യാമറ, 4ജി കണക്ടിവിറ്റി, ഡ്യുവല്‍ സിം വോള്‍ട്ട് വോയ്‌സ് കോളുകള്‍ തുടങ്ങിയവയോടെയാണ് ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത.
ഇതോടൊപ്പം, നോക്കിയയുടെ ജനപ്രിയ മോഡലായ നോക്കിയ 110 (2022) എന്ന പുതിയ മോഡലും കമ്പനി അവതരിപ്പിച്ചു. ഓട്ടോ കോള്‍ റെക്കോര്‍ഡിംഗ്, നോക്കിയ ഫോണുകളുടെ മികച്ച നിലവാരമുള്ള ബില്‍റ്റ്-ഇന്‍ റിയര്‍ ക്യാമറ, ഫോണിന്റെ സൗകര്യങ്ങള്‍ തടസ്സമില്ലാതെ ആസ്വദിക്കാന്‍ ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററി എന്നിവ ഈ ഫീച്ചര്‍ ഫോണിന്റെ സവിശേഷതകളാണ്. രണ്ട് ഫോണുകളും ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റെ ഗ്യാരണ്ടിയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 6 മുതല്‍ നോക്കിയ 8210 4 ജി നീല, ചുവപ്പ് നിറങ്ങളില്‍ ആമസോണില്‍ ലഭ്യമാകും. ഇതിന് 3,999 രൂപയാണ് വില.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories