ഫണ്ടില്ലെന്ന കാരണത്താൽ ഒന്നരവർഷമായി നിർത്തിവെച്ചിരുന്ന പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികൾക്കായി ഹഡ്‌കോയിൽനിന്നും വായ്പയെടുക്കാൻ തീരുമാനിച്ച് കട്ടപ്പന നഗരസഭ.
ലൈഫ് പദ്ധതിയിലെ 7,8 ഡി.പി. ആറിലുൾപ്പെട്ട 307 പേർക്ക് വേണ്ട നഗരസഭാ വിഹിതമായ 6.14 കോടി കണ്ടെത്തുന്നതിനാണ് ഹഡ്‌കോയിൽനിന്നും ലോൺ എടുക്കുന്നത്. ഡി.പി.ആർ. ഏഴിൽ എസ്.സി, എസ്.ടി. വിഭാഗത്തിൽപ്പെട്ട 12 ഗുണഭോക്താക്കളും ഡി.പി.ആർ. എട്ടിൽ 295 ഗുണഭോക്താക്കളുമാണുള്ളത്.