ഷീറോ കേരളത്തിലേക്കും; കൈപ്പുണ്യമുള്ള വീട്ടമ്മമാര്‍ക്കിനി സംരംഭകരാകാം

Related Stories

സ്ത്രീകള്‍ക്ക് വീട്ടിലിരുന്നുതന്നെ സംരംഭകരാകാനും വരുമാനം കണ്ടെത്താനും അവസരം ഒരുക്കുന്ന ഷീറോ കേരളത്തിലേക്കും എത്തുന്നു. ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമായ ഷീറോ, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയം കണ്ട ശേഷമാണ് കേരളത്തിലേക്കും എത്തുന്നത്.
സെപ്റ്റംബറില്‍ തന്നെ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഷീറോ ഓപ്പറേഷന്‍ മാനേജര്‍ ജോര്‍ജ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് 10 ലക്ഷം സ്ത്രീകളെ സംരംഭകരാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ബ്രാന്‍ഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമാണ് ഷീറോയെന്നും അദ്ദേഹം പറഞ്ഞു. സ്വിഗി, സൊമാറ്റോ പോലെ കേവലം ഒരു ഡെലിവറി ആപ്പ് മാത്രമല്ല ഇത്. ലൈസന്‍സിങ്, പരിശീലനം, ബ്രാന്‍ഡിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, മെന്ററിങ്, ഡെലിവറി, പേയ്മെന്റ് ഗേറ്റ് വേ എന്നിവയെല്ലാം അടങ്ങുന്ന ഒരു സമഗ്ര ഹോം ഫുഡ് പ്ലാറ്റ്ഫോമാണിതെന്നും ജോര്‍ജ് ആന്റണി വ്യക്തമാക്കി.

2020ല്‍ ചെന്നൈ കേന്ദ്രമായി തുടങ്ങിയ പ്ലാറ്റ്ഫോം രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കോഴിക്കോട് ആസ്ഥാനമായാണ് കേരളത്തിലെ പ്രവര്‍ത്തനം. തുടക്കത്തില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ലഭ്യമാക്കുക. കോഴിക്കോടിന് പുറമേ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. രണ്ടുവര്‍ഷം കൊണ്ട് രാജ്യമൊട്ടാകെ 500 അടുക്കളകള്‍ എന്ന തലത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories