സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി
സംസ്ഥാനത്തിതുവരെ കൃഷി-ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 7500 പുതിയ സംരംഭങ്ങള്‍ നിലവില്‍ വന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ഭാഗമായി അഞ്ച് മാസത്തിനുള്ളില്‍ അരലക്ഷം സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍, 400 കോടിയുടെ നിക്ഷേപമുണ്ടായി. 19500 പേര്‍ക്ക് ഈ യൂണിറ്റുകളിലൂടെ തൊഴില്‍ ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.