ഇന്ത്യന്‍ ജൈവ ഏലയ്ക്ക വിദേശ വിപണിയിലെത്തിക്കുക ലക്ഷ്യമിട്ടുള്ള സേഫ് ടു ഈറ്റ് പദ്ധതി വൈകും. ഏലയ്ക്കയിലെ രാസവസ്തുക്കളുടെ അളവ് പരിശോധിക്കാന്‍ വേണ്ടത്ര ലാബുകളില്ലാത്തതിനാലാണ് പദ്ധതി വൈകുന്നത്.
ഇന്ത്യന്‍ ഏലത്തില്‍ രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലാണെന്ന ആരോപണത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ വിലയിടുവുണ്ടായിരുന്നു. ഇത് മറികടക്കാനാണ് നേരിട്ട് പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി സര്‍ട്ടിഫിക്കേറ്റ് നല്‍കുന്ന ഏലയ്ക്ക മാത്രം പുറത്തേക്ക് കയറ്റി അയക്കാന്‍ സേഫ് ടു ഈറ്റ് പദ്ധതിക്ക് രൂപം നല്‍കാന്‍ സ്‌പൈസസ് ബോര്‍ഡ് തീരുമാനിച്ചത്. പരിശോധനയ്ക്ക് കൂടുതല്‍ ലാബുകള്‍ തുടങ്ങാനാണ് സ്‌പൈസസ് ബോര്‍ഡിന്റെ തീരുമാനം. മയിലാടുംപാറയില്‍ ആധുനിക ലാബ് സൗകര്യം ഒരുക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഉപകരണങ്ങളുടെ ഇറക്കുമതി വൈകുന്നത് തിരിച്ചടിയായി. കൊച്ചിയിലെ എംപാനല്‍ ലാബുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് ബോര്‍ഡിന്റെ ഇപ്പോഴത്തെ ശ്രമം.
എന്നാല്‍ പദ്ധതിക്ക് സമ്മിശ്ര പ്രതികരണമാണ് കര്‍ഷകരുടെ ഭാഗത്തു നിന്നുണ്ടായത്. പലരും പദ്ധതിയെ എതിര്‍ത്ത് രംഗത്തു വന്നിരുന്നു.