ട്രെയിന്‍ യാത്രികര്‍ക്കായി വാട്സാപ്പ് വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യാനുള്ള പുതിയ സംവിധാനം പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പറേഷന്. പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് സ്വന്തം സീറ്റില്‍ ഇരുന്നു തന്നെ യാത്രികര്‍ക്ക് ഇപ്പോള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. സൂപ് എന്നാണ് സേവനത്തിന് റെയില്‍വേ പേരിട്ടിരിക്കുന്നത്. സൂപ് പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ സമയം കൊണ്ടു തന്നെ വന്‍ ജനപ്രീതി നേടിയതായി റെയില്‍വേ വ്യക്തമാക്കി.