ഓണക്കാല റിലീസുകള്‍ നാളെ മുതല്‍ തീയേറ്ററുകളില്‍ എത്തി തുടങ്ങും. മലയാള ചിത്രങ്ങള്‍ കൂടാതെ നിരവധി അന്യഭാഷ ചിത്രങ്ങളും ഓണത്തിന് തീയേറ്ററുകള്‍ കീഴടക്കാന്‍ എത്തുന്നുണ്ട്. വിനയന്റെ ബ്രഹ്‌മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്, ബേസില്‍ ജോസഫ് നായകനാകുന്ന പാല്‍തു ജാന്‍വര്‍, കുഞ്ചാക്കോ ബോബന്‍- അരവിന്ദ് സ്വാമി ചിത്രം ഒറ്റ്, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്- നയന്‍താര ചിത്രം ഗോള്‍ഡ്, ബിജു മേനോന്‍ ചിത്രം ഒരു തെക്കന്‍ തല്ല് കേസ് എന്നിവയാണ് ഓണക്കാലത്ത് തീയേറ്ററുകളിലെത്തുന്ന മലയാളം ചിത്രങ്ങള്‍.
വിക്രം നായകനായ തമിഴ് ചിത്രം കോബ്ര നാളെയും ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്ര സെപ്തംബര്‍ 9നും എത്തും. പ്രധാനമായും കാത്തിരിക്കുന്ന അന്യഭാഷാ ചിത്രങ്ങളും ഇവ തന്നെ. മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളില്ലാത്ത ഒരു ഓണക്കാലമാണിതെന്ന പ്രത്യേകതയും ഉണ്ട്.
കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ അടഞ്ഞു കിടക്കേണ്ടി വന്നിരുന്നു. അതു കൊണ്ടു തന്നെ ഈ ഓണത്തെ വലിയ പ്രതീക്ഷയോടെയാണ് തീയേറ്റര്‍ ഉടമകളും സിനിമാ ലോകവും കാത്തിരിക്കുന്നത്