ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കി ട്രൂകോളര്‍. സ്പാം കോളുകള്‍ തടയുന്നതിനും കോളര്‍ഐഡിക്കുമായി വളരെ കാലമായി ഐഫോണ്‍ ഉപയോക്താക്കളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നതിനാലാണ് പുതിയ ചുവടുവയ്‌പ്പെന്ന് കമ്പനി വ്യക്തമാക്കി. ചെറിയ സൈസില്‍ കൂടുതല്‍ കാര്യക്ഷമതയോടെയുള്ള, മുന്‍ വേര്‍ഷനേക്കാള്‍ പത്തു മടങ്ങ് മികവോടെ സ്പാം, സ്‌കാം, ബിസിനസ് കോളുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ആപ്പാണ് ട്രൂകോളര്‍ പുതുതായി പുറത്ത് ഇറക്കുന്നത്.