ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിറ്റ ശേഷം പണം ലഭിക്കാന്‍ എട്ട് മാസം വരെ വൈകുന്നു എന്ന ഇടുക്കിയിലെ കര്‍ഷകരുടെ പരാതിക്ക് പരിഹാരവുമായി കൃഷി വകുപ്പ്. പച്ചക്കറി വില്‍ക്കുമ്പോള്‍ തന്നെ ബാങ്ക് വഴി പണം നല്‍കാനുള്ള സംവിധാനം ആരംഭിക്കാനൊരുങ്ങുകയാണ് കൃഷി വകുപ്പെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
സ്റ്റേറ്റ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന പദ്ധതി ഓണക്കാലത്തിന് മുന്പ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
പച്ചക്കറി വില്‍ക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്ന ബില്ലുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ പോയാല്‍ ഉടന്‍ പണം കിട്ടുന്ന പുതിയ സംവിധാനത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബില്ലിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ബാങ്ക് നല്‍കുന്ന പണം പിന്നീട് പലിശ സഹിതം ഹോര്‍ട്ടി കോര്‍പ്പ് നല്‍കും.