കുമളി ഗ്രാമപഞ്ചായത്തിലെ ഓണം ടൂറിസം വാരാഘോഷത്തിന് സെപ്റ്റംബര്‍ മൂന്നിന് തുടക്കമാകും. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് മുഖേന കുടുംബശ്രീ, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോര്‍ട്ട് അസോസിയേഷന്, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്ന് ഓണാഘോഷ പരിപാടി വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള കൂടിയാലോചന യോഗത്തിലാണ് തീരുമാനം. 3 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ കലാകായിക മത്സരങ്ങള്‍, അത്തപൂക്കള മത്സരം, സാംസ്കാരികറാലി എന്നിവ സംഘടിപ്പിക്കും. മൂന്നിന് രാവിലെ 10 ന് ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ആറാം തീയതി രണ്ടുമണിക്ക് ഹോളിഡേ ഹോമില്‍ നിന്നും കുമളി ബസ് സ്റ്റാന്‍ഡ് മൈതാനിയിലേക്കാണ് സാംസ്കാരിക റാലി സംഘടിപ്പിക്കും.
കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി സെന്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സംഘടന ഭാരവാഹികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.