വര്‍ക്ക് ഫ്രം ഹോം പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങി ടെക്ക് ഭീമന്‍ ഗൂഗിള്‍. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് ഗൂഗിള്‍ ജീവനക്കാരോട് ഇ-മെയില്‍ വഴി ആവശ്യപ്പെട്ടു.
എന്നാല്‍, വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കാനുള്ള കമ്പനിയുടെ തീരുമാനത്തില്‍ നിരവധി ജീവനക്കാര്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലും ഇപ്പോഴും കൊവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം പിന്‍വലിക്കുന്നതിനെതിരെ രംഗത്തെത്തിയത്.