കുരുവിളാസിറ്റിയിൽ സഹകരണ ഓണം വിപണി തുടങ്ങി

Related Stories

സംസ്ഥാന സർക്കാരിൻ്റെയും കൺസ്യൂമർ ഫെഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരുവിളാസിറ്റിയിൽ സഹകരണ ഓണം വിപണിക്ക് തുടക്കം കുറിച്ചു. ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത് നിർവ്വഹിച്ചു. ഓണക്കാലത്തോട് അനുബന്ധിച്ചു അവശ്യ സാധങ്ങളുടെ വില വർദ്ധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കൺസ്യുമർ ഫെഡും സഹകരണ വകുപ്പും സംയുക്‌തമായിട്ടാണ് സഹകരണ ഓണം വിപണിക്ക് തുടങ്ങിയത്.
സംസ്ഥാന വ്യാപകമായി 1500 സബ്‌സിഡി വിപണികളാണ് തുറക്കുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന വിപണിയിൽ 13 ഇനം നിത്യോപയോഗ സാധങ്ങൾ പൊതു വിപണിയിലേതിനേക്കാൾ 50 ശതമാനം വിലക്കുറവിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ 10 ശതമാനം മുതൽ 30 ശതമാനം വരെ വിലകുറവിലും ലഭിക്കും. റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി നിരക്കിൽ സാധങ്ങൾ ലഭിക്കുന്നത്. സെപ്റ്റംബർ ഏഴ് വരെയാണ് ഓണ വിപണി പ്രവർത്തിക്കുക.
ഉദ്‌ഘാടന ചടങ്ങിൽ ബാങ്ക് ഡയറക്‌ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ, പൊതുപ്രവർത്തകർ, ബാങ്ക് സെക്രട്ടറി അമ്പിളി ജോർജ്, തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories