വിധവകളും 55 വയസ്സില്‍ താഴെ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായം നല്‍കുന്ന വനിത ശിശു വികസന വകുപ്പിന്റെ 2022-23 ലെ സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം
രൂപയില്‍ താഴെയായിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 വരെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. വിശദ വിവരങ്ങള്‍ തൊട്ടടുത്ത ശിശു വികസന പദ്ധതി ഓഫീസ്, അങ്കണവാടി എന്നിവ മുഖേനയും അറിയാം.
                                    
                        


