ഹാന്റക്സ്, ഹാൻവീവ്, കയർ ഫെഡ്, കയർ കോർപ്പറേഷൻ, കാപ്പക്സ്, കാഷ്യൂ ഡവലപ്മെന്റ് കോർപ്പറേഷൻ, ഹാൻഡിക്രാഫ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ വ്യത്യസ്ത ഉൽപന്നങ്ങൾ ചേർത്താണ് കോംബോ ബോക്സ് അവതരിപ്പിക്കുന്നത്.
കയർ മാറ്റുകൾ, കൈത്തറി തുണിത്തരങ്ങൾ, കശുവണ്ടി ഉൽപ്പന്നങ്ങൾ തുടങ്ങി ഏവർക്കും ഇഷ്ടപ്പെടുന്ന, മികച്ച ഗുണനിലവാരമുള്ള ഗിഫ്റ്റ് ബോക്സ് 25% വിലക്കിഴിവിൽ ലഭിക്കും. 2500 രൂപയുടേയും 1500 രൂപയുടേയും ബോക്സുകളാണ് വിൽപനക്ക് എത്തിയിട്ടുള്ളത്. മുകളിൽ പറഞ്ഞ സ്ഥാപനങ്ങളുടെ ഔട്ട്ലെറ്റുകളിൽ നിന്ന് ഇവ ലഭിക്കും