ആഗോള കമ്പനിയായ സ്റ്റാര്‍ബക്‌സിന്റെ തലപ്പത്തേക്കും ഒരു ഇന്ത്യന്‍ വംശജന്‍ എത്തുന്നു. കോഫി മേഖലയിലെ പ്രീമിയം ബ്രാന്‍ഡിന്റെ സിഇഒയായി പൂനെ സ്വദേശിയായ ലക്ഷ്മണ്‍ നരസിംഹന്‍ ഒക്ടോബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും.
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെക്കിറ്റ് എന്ന കമ്പനിയുടെ സിഇഒയായാണ് ഇതിന് തൊട്ടുമുന്‍പ് 55കാരനായ അദ്ദേഹം പ്രവര്‍ത്തിച്ചത്. പെപ്‌സിക്കോ അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളിലും സുപ്രധാന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.