സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തിതുവരെ ഓട്ടോമൊബൈല്‍ സര്‍വ്വീസ് & റിപ്പയര്‍ മേഖലയില്‍ 1300 യൂണിറ്റുകള്‍ ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി അഞ്ച് മാസത്തില്‍ 100 കോടിയുടെ നിക്ഷേപമുണ്ടായി. 3300 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചുവെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വ്യക്തമാക്കി.