അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികള്‍ കടത്തില്‍ മുങ്ങിയിരിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കമ്പനിയുടെ കടങ്ങള്‍ തുടര്‍ച്ചയായി കുറഞ്ഞു വരികയാണെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് അറ്റ കടം-എബിറ്റ്ഡ അനുപാതം 7.6x ല്‍ നിന്ന് 3.2x ആയി കുറച്ചുവെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 16 ബില്യണ്‍ ഡോളറോളം ഇക്വിറ്റി വഴി സ്വരൂപിക്കാന്‍ അദാനി ഗ്രൂപ്പിന് കഴിഞ്ഞിരുന്നു. ഇതാണ് കടങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.