ഓണവിപണിയില്‍ പൊന്നുംവിലയുള്ള താരമായി പൈനാപ്പിള്‍. പൈനാപ്പിള്‍ അടുത്ത ദിവസങ്ങളിലും റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഇന്നലെ 60 രൂപയായിരുന്നു ഒരു കിലോ പഴുത്ത പൈനാപ്പിളിന്റെ വില. പച്ചയ്ക്ക് 56-58 രൂപ വരെ ലഭിക്കുന്നുണ്ട്. ഉത്പാദനത്തിലുണ്ടായ ഇടിവും ഓണവിപണിയിലെ വന്‍ ഡിമാന്‍ഡുമാണ് വിലവര്‍ധനയ്ക്ക് കാരണം.
ഓണക്കാലത്ത് നല്ല വില ലഭിച്ചതിന്റെ ആശ്വാസത്തിലാണ് പൈനാപ്പിള്‍ കര്‍ഷകര്‍.