വ്യവസായ പ്രമുഖന് സൈറസ് മിസ്ത്രിയുടെ അപകട മരണത്തിന് പിന്നാലെ ചില ഉത്പന്നങ്ങള്‍ വില്ക്കുന്നതില് നിന്ന് ആമസോണിനെ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സീറ്റ് ബെല്‍റ്റിടാതെ കാറില്‍ യാത്ര ചെയ്തതാണ് സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയതെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നിരുന്നു. അതിനാല്‍ കാറിലെ സീറ്റ് ബെല്‍റ്റുകളുടെ അലാം നിര്‍ത്തിവെക്കാന്‍ ഓണ്‍ലൈനിലും മറ്റും ലഭ്യമായ ക്ലിപ്പുകളുടെ വില്പന നിര്‍ത്തിവയ്ക്കണമെന്നാണ് കേന്ദ്രം ആമസോണിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
അതേസമയം, പിന്‍സീറ്റിലുള്ളവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് കേന്ദ്രം.