ലോക ഇലക്ട്രിക് വാഹന ദിനത്തിന് മുന്നോടിയായി ആദ്യ ഇവി എസ്‌യുവി അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇന്നലെ വൈകീട്ടാണ് മഹീന്ദ്ര എക്‌സ്‌യുവി 400 അവതരിപ്പിച്ചത്. മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി കൂടിയാണിത്. 2023 ജനുവരിയില്‍ വാഹനം ലോഞ്ച് ചെയ്യുമെന്നും അന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ബുക്കിങ് ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. മഹീന്ദ്രയുടെ എസ്‌യുവി വെറും 50 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. ആര്‍ട്ടിക് ബ്ലൂ, എവറസ്റ്റ് വൈറ്റ്, ഗ്യാലക്‌സി ഗ്രേ, നപോളി ബ്ലാക്, ഇന്‍ഫിനിറ്റി ബ്ലൂ എന്നിങ്ങനെ അഞ്ച് കളര്‍ വേരിയന്റുകളിലാണ് സാറ്റിന്‍ ഫിനീഷോടുകൂടി വാഹനം എത്തുന്നത്.
ആദ്യ ഘട്ടത്തില്‍ 16 നഗരങ്ങളിലാകും എസ്‌യുവി ലോഞ്ച് ചെയ്യുക.