രാജ്യത്തെ ചെറുനഗരങ്ങളും പട്ടണങ്ങള്‍ ലക്ഷ്യമിട്ട് ഫര്‍ണിച്ചര്‍ ആന്‍ഡ് ഹോംഡെക്കോര്‍ കമ്പനിയായ പെപ്പര്‍ഫ്രൈ. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ഇടങ്ങളിലേക്ക് റീട്ടെയ്ല്‍ സാന്നിധ്യം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിനായി കൂടുതല്‍ ഫ്രാഞ്ചൈസികള്‍ നല്‍കാനും പെപ്പര്‍ ഫ്രൈ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 110 ഔട്ട്‌ലെറ്റുകളാണ് ഇത്തരത്തില്‍ പെപ്പര്‍ഫ്രൈ ആരംഭിച്ചത്. ഇംപോര്‍ട്ടട് ഫര്‍ണിച്ചറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍, ചെറുകിട കച്ചവടക്കാര്‍ക്ക് ഇവ എത്തിക്കുന്നതില്‍ ഏറെ തടസ്സങ്ങളുണ്ട്. ഇത് പെപ്പര്‍ഫ്രൈയയുടെ ഫ്രാഞ്ചൈസി ആരംഭിക്കുന്നതിന് കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുന്നതായും കൂടുതല്‍ പേര്‍ താത്പര്യം പ്രകടിപ്പിച്ച് എത്തുന്നതായും കമ്പനി അറിയിച്ചു