ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും സമ്മിശ്ര പ്രതികരണങ്ങള്‍ക്കുമിടയിലും രണ്‍ബീര്‍ കപൂര്‍- ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്ത്ര രണ്ടു ദിവസംകൊണ്ട് നേടിയത് 150 കോടി രൂപ. മൂന്ന് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമായ ശിവ റിലീസ് ദിനത്തില്‍ 75 കോടിയാണ് നേടിയത്. നാനൂറ് കോടി രൂപ ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പുരാണങ്ങളിലെ സങ്കല്പങ്ങളും ഇന്നത്തെ ലോകവും ബന്ധിപ്പിച്ചാണ് സംവിധായകന്‍ അയന്‍ മുഖര്‍ജി ബ്രഹ്‌മാസ്ത്ര ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മോണി റോയി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.