മൈക്രോസോഫ്റ്റ് പ്രോജക്ടിന്റെ ഭാഗമായിരുന്ന 350 ജീവനക്കാരെ പിരിച്ചുവിട്ട് എച്ച്സിഎല്‍ ടെക്നോളജീസ്. എച്ച്സിഎല്‍ കമ്പനീസിന്റെ ക്ലൈന്റായ മൈക്രോസോഫ്റ്റിന്റെ വാര്‍ത്താ സംബന്ധമായ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരെയാണ് കമ്പനി കൂട്ടത്തോടെ പിരിച്ചു വിട്ടത്. ഇന്ത്യ, ഗ്വാട്ടിമാല, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. എംഎസ്എന്നിന് വേണ്ടി വാര്‍ത്താ ഉള്ളടക്കങ്ങള്‍ തയാറാക്കിയിരുന്നവരെ തുടര്‍ച്ചയായി കമ്പനി നിരീക്ഷിച്ചു വരികയായിരുന്നു. അവരുടെ ജോലിയിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ 30നുള്ളില്‍ ഇവര്‍ പുറത്ത് പോകണമെന്നാണ് നിര്‍ദേശം.