പുതിയ വില്പനക്കാര്ക്ക് സന്തോഷ വാര്‍ത്തയുമായി ആമസോണ്‍.
ഒക്ടോബര്‍ 26ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുകയും 90 ദിവസത്തിനുള്ളില്‍ ലോഞ്ച് ചെയ്യുകയും ചെയ്യുന്ന പുതിയ വില്‍പ്പനക്കാര്‍ക്ക് ഫീസില്‍ ഇളവ് നല്‍കാനൊരുങ്ങുകയാണ് കമ്പനി. അമ്പത് ശതമാനം വരെ ഇളവ് ലഭിച്ചേക്കും. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് മുന്നോടിയായാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.
പ്രാദേശിക സ്റ്റോറുകള്‍, പരമ്പരാഗത നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ സംരംഭകര്‍ എന്നിവര്‍ക്ക് ഈ അവസരം ഏറെ ഗുമകരമാകും.