പറക്കും കാര്‍ യാഥാര്‍ഥ്യമാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ടസ്കാനി ആസ്ഥാനമായുള്ള ജെറ്റ്സണ്‍ സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് കാര്‍ പുറത്തിറക്കുന്നത്.
72 ലക്ഷം രൂപ വില വരുന്ന ഇല്ക്ട്രിക് കാറിന് 102 കിലോമീറ്റര്‍ വേഗതയിലും 32 കിലോമീറ്റര്‍ റേഞ്ചിലും പറക്കാനും സാധിക്കും. ഈ വര്‍ഷം അവസാനത്തോടെ ഡെലിവറി ചെയ്യാന്‍ സാധിക്കുന്ന കാറിന്റെ എല്ലാ യൂണിറ്റുകളും വിറ്റു പോയതായി കമ്ബനി പറയുന്നു. ഭൂനിരപ്പില്‍ നിന്ന് 1500 അടി ഉയരത്തില്‍ ഇവയ്ക്ക് പറക്കാന്‍ സാധിക്കുമെന്നാണ് കമ്ബനിയുടെ വാദം. നിലവില്‍ രണ്ട് പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ മോഡലുകളില്‍ യാത്രക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാറിന്റെ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഉപയോഗിച്ചിരിക്കുന്ന മോട്ടോറുകള്‍ ശക്തമാണെന്ന് ജെറ്റ്സണ്‍ അവകാശപ്പെടുന്നു. ഒരു മോട്ടോര്‍ തകരാറിലായാലും സുസ്ഥിരമായി പറക്കാന്‍ കഴിയുന്ന തരത്തിലാണ് കാറിന്റെ ഇലക്ട്രോണിക് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറാണ് ഇതെന്നും യുഎസില്‍ കാറിന് പ്രത്യേക ഫ്ലൈയിംഗ് ലൈസന്‍സ് ആവശ്യമില്ലെന്നും കമ്ബനി പറയുന്നുണ്ട്.