വിദ്യാര്‍ഥികളെ സംരംഭകരാക്കിമാറ്റുകയും ജില്ലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഗ്ലോബല്‍ ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ന്യൂമാന്‍ കോളജിനു പുറമേ ഡിപോള്‍ ഇന്റര്‍നാഷണല്‍ അക്കാദമിയും പദ്ധതിയില്‍ പങ്കാളിയാണ്.
യുഎഇ സപ്പോര്‍ട്ട് ലിങ്ക്‌സ് ഗ്രൂപ്പ്, കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ ന്യൂമനൈറ്റ്സ് എന്നിവരുടെ പിന്തുണയോടെയാണ് പദ്ധതി ആരംഭിക്കുന്നത്.
പ്രാദേശിക ബിസിനസ് കമ്യൂണിറ്റിയുടെ സ്പോണ്‍സര്‍ഷിപ്പിലൂടെയും വിവിധ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ട് ലഭ്യമാക്കിയുമാണ് ആദ്യഘട്ടത്തില്‍ ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലുള്ള 75 ഉദ്യോഗാര്‍ഥികള്‍ക്ക് ആഗോള സംരംഭകരാകാന്‍ പരിശീലനം നല്‍കുന്നത്. രാവിലെ 10.45-നു കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു ഇന്നവേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.