തൊഴിലാളി സമരം: മാട്ടുപ്പെട്ടിയില്‍ വിനോദസഞ്ചാരം വീണ്ടും തടസ്സപെട്ടു

Related Stories

തൊഴിലാളി സമരത്തെ തുടര്‍ന്ന് മാട്ടുപ്പട്ടി എക്കോ പോയിന്റ്, കുണ്ടള ഡാം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ കയാക്കിങ്, കുട്ടവഞ്ചിസവാരി എന്നിവ മൂന്നാംദിവസവും തടസ്സപ്പെട്ടു. നിലവിലുള്ള തൊഴിലാളികളെ ഒഴിവാക്കി പുതിയ കരാറുകാരന്‍ പകരം ജീവനക്കാരെ നിയമിച്ചതില്‍ ഡിവൈഎഫ്‌ഐ, സിഐടിയു. എന്നിവരുടെ നേതൃത്വത്തിലാണ് സമരം.
മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍.മനോജ് നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രശ്‌നം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഡിവൈ.എസ്.പി. പറഞ്ഞു

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories