യൂട്യൂബില്‍ വീഡിയോ ആരംഭിക്കും മുന്‍പ് ഇതുവരെ രണ്ട് പരസ്യങ്ങളുണ്ടായിരുന്നതിന് പകരം ഇനി അഞ്ച് അണ്‍സ്‌കിപ്പബിള്‍ പരസ്യങ്ങള്‍. യൂട്യൂബിലെ പ്രീമിയം സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഉയര്‍ത്തുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിനകം കമ്പനി ട്രയല്‍ ആരംഭിച്ചു കഴിഞ്ഞു. പലരും ട്വിറ്ററിലും മറ്റും ഇതുസംബന്ധിച്ച പരാതികളും പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും അഞ്ച് പരസ്യങ്ങള്‍ കണ്ടു തുടങ്ങിയിട്ടില്ലെങ്കിലും വൈകാതെ തന്നെ കണ്ടു തുടങ്ങുമെന്നാണ് സൂചന.