അദാനി ഗ്രൂപ്പിന്റെ സിമെന്റ് ബിസിനസിന് തലപ്പത്തേക്ക് ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി എത്തുന്നു. 20000 കോടി രൂപയാണ് സിമെന്റ് ബിസിനസില്‍ അദാനി ഗ്രൂപ്പ് നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ അംബുജ, എസിസി സിമെന്റുകളും അദാനി ഗ്രൂപ്പ് വാങ്ങിയിരുന്നു. പിന്നാലെയാണ് സിമെന്റ് ബിസിനസ് മൂത്ത മകന് നല്‍കാനുള്ള അദാനിയുടെ തീരുമാനം.
നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിമെന്റ് നിര്‍മാതാക്കളാണ് അദാനി ഗ്രൂപ്പ്. കരണിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഏറ്റവും മികച്ച വിദഗ്ധരായ ഓഫീസര്‍മാരെ നിയമിക്കാനും അദാനി തീരുമാനിച്ചിട്ടുണ്ട്.