മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണ വില. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം കൊണ്ട് 760 രൂപ വരെ സ്വര്‍ണ വിലയില്‍ ഇടിവുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്. 36760 രൂപയാണ് ഇന്നത്തെ ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4595 രൂപയായി.
അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ല.