ഫെഡറല്‍ ബാങ്ക് മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍

Related Stories

ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഫെഡറല്‍ ബാങ്ക്. പട്ടികയില്‍ 63ാം സ്ഥാനത്തെത്താന്‍ ഫെഡറല്‍ ബാങ്കിനായി. ഇന്ത്യയില്‍ നിന്ന് ഫെഡറല്‍ ബാങ്ക് മാത്രമാണ് പട്ടികയില്‍ ഇടം നേടിയ ബാങ്ക്.
മുന്‍നിര ആഗോള ഏജന്‍സിയായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഏഷ്യയിലും മിഡില്‍ ഈസ്റ്റിലുമായി 47 ലക്ഷം ജീവനക്കാര്‍ക്കിടയില്‍ വിപുലമായ സര്‍വെ നടത്തിയാണ് പട്ടിക തയ്യാറാക്കിയത്.
ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്ന സൗഹൃദാന്തരീക്ഷം, വിവേചനരാഹിത്യം എന്നിവയടക്കമുള്ള അനവധി ഘടകങ്ങള്‍ സര്‍വേയുടെ ഭാഗമായി വിലയിരുത്തപ്പെട്ടു. ”ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബാങ്ക് അറിയിച്ചു

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories