മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വിദേശ വ്യാപാര നയത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ രാജ്യാന്തര വ്യാപാരത്തിന് ഇനി മുതല്‍ ഇന്ത്യന്‍ രൂപ ഉപയോഗിക്കാം.
കേന്ദ്ര വാണിവ്യ വ്യവസായ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രേഡ് ഇന്‍വോയിസിങ്, പേയ്മെന്റുകള്‍, സെറ്റില്‍മെന്റുകള്‍ എന്നിവയ്ക്കെല്ലാം ഭേദഗതി പ്രകാരം ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാം. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് അടുത്തിടെ ഭേദഗതിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.