വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചതിനു ശേഷവും എഡിറ്റ് ചെയ്യാനുള്ള പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. നിലവില്‍ ഇത്തരമൊരു സൗകര്യം ലഭ്യമല്ല. പകരം, അയച്ച സന്ദേശം പൂര്‍ണമായി ഡിലീറ്റ് ചെയ്യാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍, അധികം വൈകാതെ പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റ വേര്‍ഷനില്‍ ഇത് ലഭ്യാക്കും. തുടക്കത്തില്‍ സന്ദേശമയച്ച് കുറച്ച് സമയത്തേക്ക് മാത്രമേ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന് ലഭ്യമാക്കൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്