ഭക്തജനങ്ങള്‍ക്ക് ഇനി യുപിഐ വഴി ക്യൂ ആര് കോഡ് സ്കാന്‍ ചെയ്തും ഗുരുവായൂരമ്പലത്തില്‍ കാണിക്കയര്‍പ്പിക്കാം. ഇതിനായി എസ്ബിഐ ഇ- ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചു. കിഴക്കേ ഗോപുര കവാടത്തില്‍ ദീപ സ്തംഭത്തിന് മുന്നില്‍ ഇരു വശങ്ങളിലുമായാണ് രണ്ട് ഇ- ഭണ്ഡാരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
നോട്ട് നിരോധിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്ന് എണ്ണുമ്പോള്‍ ഇപ്പോഴും ലഭിക്കുന്നത് ലക്ഷങ്ങളുടെ നിരോധിത നോട്ടുകളാണെന്ന വാദം കണക്കിലെടുത്താണ് പുതിയ ഡിജിറ്റല്‍ ഭണ്ഡാരം സ്ഥാപിച്ചത്.
സ്മാര്‍ട്ട്ഫോണ്‍ കൈയിലുള്ളവര്‍ക്ക് ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് കാണിക്ക സമര്‍പ്പിക്കാം. ഗൂഗിള്‍ പേ, പേടിഎം, ഭീം പേ ഉള്‍പ്പെടെ എന്തും ഉപയോഗിക്കാം. എന്നാല്‍ ഭണ്ഡാരത്തിന്റെ വാര്‍ത്തകള്‍ വന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. ഗുരുവായൂരപ്പന്റെ ഗൂഗിള്‍ പേ നമ്പര്‍ കിട്ടുമോ, ഓണ്‍ലൈനായി അനുഗ്രഹം കിട്ടുമോ തുടങ്ങിയ ചോദ്യങ്ങളാണ് സോഷ്യല്‍ മാഡിയ നിറയെ.